അഞ്ചാം ലോക കേരള സഭയിലേക്ക് ജാക്ക് ചെമ്പരിക്കയും യല്‍ഡാ ചെമ്പരിക്കയും; സിഡ്നി പ്രവാസി മലയാളി സമൂഹത്തിന് അഭിമാനം

തിരുവനന്തപുരം/സിഡ്‌നി: അഞ്ചാം ലോക കേരള സഭയുടെ ഭാഗമാകാന്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള പ്രമുഖ ബിസിനസ്സ് ദമ്പതികളായ ജാക്ക് ചെമ്പരിക്കയും യല്‍ഡ ചെമ്പരിക്കയെയും ക്ഷണം. കേരള കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ഈ വിശിഷ്ട അതിഥികളെ ഔദ്യോഗികമായി ക്ഷണിച്ചത്.

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ശബ്ദമാകാന്‍ രൂപീകരിച്ച ലോക കേരള സഭയുടെ മുന്‍പത്തെ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ചായ് വുകള്‍ മാനദണ്ഡമാക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. ഭരണകക്ഷി നോമിനികളെ മാത്രം കുത്തിനിറയ്ക്കുന്ന ഒന്നാണ് ലോക കേരള സഭ എന്ന വിമര്‍ശനം നിലനില്‍ക്കെയാണ്, സിഡ്നിയിലെ അറിയപ്പെടുന്ന സംരംഭകരായ ഇവരുടെ കടന്നുവരവ്. രാഷ്ട്രീയത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഇവര്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഈ ക്ഷണം.

ഓസ്ട്രേലിയയിലെ മലയാളി ബിസിനസ്സ് മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇവര്‍, പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകള്‍ കേരളത്തിലേക്ക് എത്തിക്കുന്നതിനും പാലമായി പ്രവര്‍ത്തിക്കുമെന്നാണ് മറ്റ് സംരംഭകരുടെ പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *