അ​തി​വേ​ഗ പാ​ത; മെ​ട്രോ​മാ​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌.അ​തി​വേ​ഗ പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ എ​ന്തോ വ​രാ​ൻ പോ​കു​ന്നു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ൾ മ​റു​പ​ടി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. എ​യിം​സി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​യോ​ട​ട​ക്കം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടും കേ​ന്ദ്രം മു​ഖം തി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന നി​ല​പാ​ട് കോ​ൺ​ഗ്ര​സും, ലീ​ഗും സ്വീ​ക​രി​ച്ചു. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​സ​ര​മാ​യി ക​ണ്ടു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ടി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​മി​ച്ചു നി​ൽ​ക്കും. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല. ഇ​ത് കേ​ന്ദ്ര​ത്തി​ന് അ​റി​യാം. ബ​ജ​റ്റ് അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *