പോ​റ്റി​യി​ൽ നി​ന്ന് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ലെന്ന് മു​രാ​രി ബാ​ബു​; മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മു​ൻ ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച മു​രാ​രി ബാ​ബു താ​ൻ അ​ന​ധി​കൃ​ത​മാ​യി ഒ​രു രൂ​പ പോ​ലും സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മൊ​ഴി ന​ൽ​കി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക നേ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​രാ​രി ബാ​ബു ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നീ​ക്കം. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യേ​ക്കും. നി​ല​വി​ൽ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റ് പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നീ​ക്കം.

Leave a Reply

Your email address will not be published. Required fields are marked *