സം​സ്ഥാ​ന​ത്തെ മു​സ്‌ലിംകൾ അ​ന​ർ​ഹ​മാ​യി ഒ​ന്നും നേ​ടി​യി​ട്ടി​ല്ല: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​ർ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മു​സ്‌​ലിം സ​മൂ​ഹം ഇ​തു​വ​രെ സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ന​ർ​ഹ​മാ​യി ഒ​ന്നും നേ​ടി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്‌​തി​യും മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കാ​ന്ത​പു​രം എ.​പി. ​അ​ബൂ​ബ​ക്ക​ർ മു​സ​ല്യാ​ർ. മ​റ്റൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

‘ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി അ​ർ​ഹ​ത​പ്പെ​ട്ട​തി​ന്‍റെ അ​യ​ല​ത്ത് പോ​ലും എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ത് പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ത​ന്നെ നി​യോ​ഗി​ച്ച വി​വി​ധ ക​മ്മി​ഷ​നു​ക​ളു​ടെ പ​ഠ​ന​ത്തി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ട യാ​ഥാ​ർ​ഥ്യ​മാ​ണ്. മു​സ്‌​ലിം സ​മൂ​ഹ​ത്തെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ത​ള്ളി​ക്ക​ള​യ​ണം. വി​വാ​ദ​ങ്ങ​ളു​ടെ ഒ​ഴു​ക്കി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​നു​ള്ള ഇ​ച്ഛ‌ാ​ശ​ക്‌​തി മു​സ്‌​ലിം സ​മൂ​ഹ​ത്തി​നു​ണ്ട്.’ -കാ​ന്ത​പു​രം പ​റ​ഞ്ഞു.

സ്വ​സ്‌​ഥ​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​മാ​ണ് ഏ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വി​ഭാ​ഗീ​യ​ത​യു​ണ്ടാ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു. മ​ർ​ക​സ് 48-ാം വാ​ർ​ഷി​ക, സ​ന​ദ് ദാ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *