നെ​ടു​മ്പ​റ​മ്പി​ല്‍ സി​ന്‍​ഡി​ക്ക​റ്റി​ന്‍റെ 44.5 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി മ​ര​വി​പ്പി​ച്ചു

കൊ​​​ച്ചി: നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ തി​​​രു​​​വ​​​ല്ല ആ​​​സ്ഥാ​​​ന​​​മാ​​​യ നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ന്‍റെ 44.5 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) മ​​​ര​​​വി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലു​​​മാ​​​യി പ​​​ത്തി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ തു​​​ട​​​ര്‍​ന്നാ​​​ണു ന​​​ട​​​പ​​​ടി. സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന ത​​​ന്ത്രി ക​​​ണ്ഠ​​​​​​ര് രാ​​​ജീ​​​വ​​​ര്‍​ക്ക് നി​​​ക്ഷേ​​​പ​​​മു​​​ണ്ട​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍ ക്രെ​​​ഡി​​​റ്റ് സി​​​ന്‍​ഡി​​​ക്ക​​​റ്റ്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍, സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​​ക്ഷേ​​​പത്തുക ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഥാ​​​പ​​​ന ഉ​​​ട​​​മ എ​​​ന്‍.​​​എം. രാ​​​ജു​​​വും കൂ​​​ട്ടാ​​​ളി​​​ക​​​ളും വ​​​ന്‍​തോ​​​തി​​​ല്‍ ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യെ​​​ന്നും ഇ​​​ഡി ക​​​ണ്ടെ​​​ത്തി. സ്വ​​​ര്‍​ണപ്പണ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്കും മ​​​റ്റ് ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യും തു​​​ക വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പോ​​​ലീ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് 2024 ജൂ​​​ലൈ ഒന്നിന് ​​​ഇ ​​​ഡി​​​യും കേ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത രേ​​​ഖ​​​ക​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ഡി അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *