പാ​ക്കി​സ്ഥാ​ൻ സ്ഫോ​ട​നം; 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഷി​യാ മോ​സ്കി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ സ്ഫോ​ട​ന​ത്തി​ൽ 32 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 170 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് പ​റ​ഞ്ഞു.

പെ​ഷ​വാ​റി​ൽ ചാ​വേ​റി​ന്‍റെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ​യും ഒ​രു വ​നി​ത​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പാ​ക് ത​ല​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ചാ​വേ​ർ ആ​ക്ര​മ​ണം ആ​ണി​ത്. സ്ഫോ​ട​ന​ത്തെ അ​പ​ല​പി​ച്ച ഇ​ന്ത്യ, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *