ജപ്പാനിൽ സനേ തകായിച്ചിക്ക് ചരിത്ര വിജയം; പാർലമെന്റിൽ ‘സൂപ്പർ മെജോറിറ്റി’ നേടി ഭരണസഖ്യം

ടോക്കിയോ: ജപ്പാൻ പാർലമെന്റിന്റെ അധോസഭയിലേക്ക് നടന്ന നിർണ്ണായക തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) സഖ്യം വൻ വിജയം കൈവരിച്ചു. 465 അംഗ സഭയിൽ ഭരണകക്ഷിയായ എൽ.ഡി.പി മാത്രം 316 സീറ്റുകൾ നേടി കരുത്തുതെളിയിച്ചു. ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തത് മൂലം നേരിട്ടിരുന്ന വെല്ലുവിളികൾ ഭരണകക്ഷിക്ക് മറികടക്കാനാകും.

ഒക്‌ടോബറിലാണ്‌ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി അധികാരമേറ്റെടുത്തത്‌. 3 മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പൊതുതെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ ചൂതാട്ടമായിരുന്നെങ്കിലും ജനവിധി അവർക്ക് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് യോഷിഹിക്കോ നോഡ രാജിവച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *