ഹോങ്കോംഗിൽ ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് 20 വർഷം തടവ്

ഹോങ്കോംഗ് : ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യ നേതാവും ആപ്പിൾ ഡെയ്ലി പത്രത്തിൻ്റെ ശതകോടീശ്വരനുമായ ജിമ്മി ലായിക്ക് (78) 20 വർഷം കഠിനതടവ് വിധിച്ച് കോടതി. വിദേശശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ദേശസുരക്ഷ അപകടത്തിലാക്കിയെന്നും ആരോപിച്ചാണ് ചൈനീസ് ഭരണകൂടം ലായിക്കെതിരെ നടപടിയെടുത്തത്.

2020 മു​​​ത​​​ൽ അദ്ദേഹം ജ​​​യി​​​ലി​​​ലാ​​​ണ്.ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​താ​​​യി കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം വി​​​ധി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​ന്ന​​​ലെ ശി​​​ക്ഷ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദേശസുരക്ഷ അപകടത്തിലാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണിതെന്ന് ചൈനീസ് അനുകൂല ഭരണകൂടം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *