ഇനി ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ആ​റു വ​യ​സ് നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യം ഇനി മുതൽ ആറ് വയസ്. 2027-28 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ലാണ് മാറ്റം. നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി അ​​​ഞ്ചു​​​ വ​​​യ​​​സാ​​​ണ്. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​ന പ്രാ​​​യം ആ​​​റു​​​വ​​​യ​​​സാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത് ഘ​​​ട്ടം​​​ ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പിൻ്റെ തീരുമാനം

2027-28 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി ആ​​​റു​​​ വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്രീ ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ “വി​​​ദ്യ പ്ര​​​വേ​​​ശ് ’ഒ​​​ന്നാം ക്ലാ​​​സി​​​ൽ ഒ​​​ന്നൊ​​​രു​​​ക്കം എ​​​ന്ന പേ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു

Leave a Reply

Your email address will not be published. Required fields are marked *