ഇസ്രായേലിന് നേരെ ക്ലസ്റ്റർ ബോംബുകൾ പതിപ്പിച്ച ബാലസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ; ആശങ്കയിൽ ലോകം

ടെൽ അവീവ്: ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഇറാൻ മാരകമായ ‘ക്ലസ്റ്റർ ബോംബ്’ ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്. യുദ്ധരംഗത്ത് വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന ഇത്തരം ആയുധങ്ങൾ ഇറാൻ ആദ്യമായാണ് ഇസ്രായേലിന് നേരെ പ്രയോഗിക്കുന്നത്. വ്യാഴാഴ്ച (2026 മാർച്ച് 5) പുലർച്ചെ നടന്ന ആക്രമണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

സാധാരണ മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളിൽ വെച്ച് നൂറുകണക്കിന് ചെറിയ ബോംബുകളായി ചിതറിത്തെറിക്കുന്ന രീതിയിലുള്ള മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇത് ഒരു വലിയ പ്രദേശം ഒരേസമയം തകർക്കാൻ ശേഷിയുള്ളവയാണ്.ഇറാന്റെ അത്യാധുനിക ബാലസ്റ്റിക് മിസൈലുകളായ ‘ഖൈബർ ഷെക്കാൻ, ‘ഫത്താഹ്’ എന്നിവയാണ് ക്ലസ്റ്റർ വാർഹെഡുകൾ ഘടിപ്പിച്ച് വിക്ഷേപിച്ചതെന്ന് സൈനിക നിരീക്ഷകർ കരുതുന്നു.

ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ വ്യോമതാവളങ്ങളെയും തെക്കൻ മേഖലകളെയുമാണ് ഈ മിസൈലുകൾ പ്രധാനമായും ലക്ഷ്യം വെച്ചത്. പലയിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *