നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു

കോഴിക്കോട്: നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. പ്രാദേശികമായ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇത്തരം വികസന പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിൽ വലിയൊരു നാഴികക്കല്ലാണ് ഈ പുതിയ കെട്ടിടം

Leave a Reply

Your email address will not be published. Required fields are marked *