പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി 1000 കോടിയുടെ തനത് ഭവനപദ്ധതികൾ നവംബർ ഒന്നിന് ആരംഭിക്കും: മന്ത്രി കെ.എ. തുളസി

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി 1,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പുതിയ തനത് ഭവനപദ്ധതികൾ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. സംസ്ഥാനത്തെ 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നിർമ്മിക്കുന്നതിനായുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭ്യമാക്കുകയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കൾക്ക് നവംബർ ഒന്നു മുതൽ 16 വരെ അപേക്ഷകൾ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *