ക്ഷേത്രോത്സവത്തിനിടെ സംഘർഷം: മുഴപ്പിലങ്ങാട് പോലീസ് ലാത്തിവീശി

കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് ലാത്തിവീശി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഉത്സവത്തിനെത്തിയവർ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും പരസ്പരം വലിച്ചെറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തിവീശി ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയായിരുന്നു.

ക്ഷേത്രപരിസരത്ത് നടന്ന തർക്കം പിന്നീട് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കല്ലേറിലും സംഘർഷത്തിലും ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്സവ നഗരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *