കൊളംബോ/ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് താങ്ങായി ഇന്ത്യ. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായും ഈ നിർണ്ണായക ഘട്ടത്തിൽ ഇന്ത്യ നൽകിയ അടിയന്തര പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം സിംഗപ്പൂരിൽ നിന്നും മറ്റും ലഭിച്ചിരുന്ന ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായതിനെത്തുടർന്നാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്. ഇതിനു മറുപടിയായി ഐ.ഒ.സി.എൽ (IOCL) വഴി ഇന്ത്യ ഇന്ധനം എത്തിക്കുകയായിരുന്നു.38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തിയതായി പ്രസിഡന്റ് എക്സിലൂടെ (X) അറിയിച്ചു. ഇന്ത്യയുടെ വേഗത്തിലുള്ള ഇടപെടലിനും ഈ സഹായം ഏകോപിപ്പിച്ച വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇന്ധനവുമായി ഇന്ത്യ; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക

