മെൽബൺ: അപ്രതീക്ഷിതമായി വന്ന വലിയ ചികിത്സാച്ചെലവുകൾ കാരണം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് (Private Health Insurance) എടുക്കാത്തതിൽ അഞ്ചിലൊന്ന് ഓസ്ട്രേലിയക്കാരും ഖേദിക്കു ന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രമുഖ താരതമ്യ വെബ്സൈറ്റായ ‘ഫൈൻഡർ’ (Finder) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ചെറിയ ആരോഗ്യപ്രശ്നങ്ങളോ ദന്തപരിശോധനകളോ വന്നപ്പോൾ ഇൻഷുറൻസ് ഇല്ലാത്തതിൽ 12 ശതമാനം പേർ വിഷമം പ്രകടിപ്പിച്ചു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിൽ 7 ശതമാനം പേർ ഖേദിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. ഇൻഷുറൻസ് ഇല്ലാത്തത് പലരെ യും സമ്പാദ്യം ഉപയോഗിക്കാനും കടക്കെണിയിലാകാനും അല്ലെങ്കിൽ ചികിത്സ വൈകിപ്പിക്കാനും നിർബന്ധി തരാക്കുന്നുണ്ടെന്ന് ഫൈൻഡറിലെ ഇൻഷുറൻസ് വിദഗ്ധൻ ടെയ്ലർ ബ്ലാക്ക്ബേൺ പറഞ്ഞു.
തുടക്കത്തിൽ ഇൻഷുറൻസ് പ്രീമിയം തുക ലാഭിക്കാൻ ശ്രമിക്കുന്നവർക്ക് അപ്രതീക്ഷിതമായി ശസ്ത്രക്രിയ കളോ മറ്റ് ചികിത്സകളോ വരുമ്പോൾ വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാവുന്നത്. ഈ ചെറിയ ലാഭം പിന്നീട് കുടുംബങ്ങൾക്ക് വലിയ ബാധ്യതയായി മാറുന്നു. സർവേ പ്രകാരം, വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇൻഷുറൻസ് ഇല്ലാത്തതിൽ ഏറ്റവും കൂടുതൽ ഖേദിക്കുന്നത് യുവാക്കളായ ‘ജെൻ സി’ (Gen Z) വിഭാഗത്തിലുള്ളവരാണ്. മുൻതലമുറയെ അപേക്ഷിച്ച് ഇവരാണ് ഇൻഷുറൻസ് പരിരക്ഷയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നത്.
അതേസമയം, ഏപ്രിൽ ഒന്നു മുതൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ശരാശരി 4.41 ശതമാനം വർദ്ധനവ് വരാനിരിക്കുകയാണ്. ഫെബ്രുവരിയിൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്ലർ ഇതിന് അനുമതി നൽകി യിരുന്നു. നിലവിൽ ശരാശരി 238 ഡോളർ മാസവാടക നൽകുന്നവർക്ക് പുതിയ വർദ്ധനവോടെ വർഷത്തിൽ ഏകദേശം 126 ഡോളർ അധികമായി നൽകേണ്ടി വരുമെന്നും ഫൈൻഡർ ചൂണ്ടിക്കാട്ടുന്നു. പരിരക്ഷ വർദ്ധിപ്പി ക്കുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.

