ഐപിഎൽ: ചെന്നൈ – ഗുജറാത്ത് മത്സരങ്ങളുടെ വേദിയിൽ മാറ്റം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരങ്ങളുടെ വേദിയിൽ ബിസിസിഐ മാറ്റം വരുത്തി. ഏപ്രിൽ 26-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിയത്.ഗുജറാത്തിൽ ഏപ്രിൽ 26-ന് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് വേദി മാറ്റാൻ തീരുമാനിച്ചത്. പുതിയ ക്രമീകരണമനുസരിച്ച് ഏപ്രിൽ 26-ന് വൈകുന്നേരം 3.30-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടും.ഈ മാറ്റത്തെത്തുടർന്ന് മെയ് 21-ന് ചെന്നൈയിൽ നടക്കേണ്ടിയിരുന്ന മെയ് റിവേഴ്‌സ് ഫിക്‌സ്ചർ അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മത്സരം രാത്രി 7.30-നായിരിക്കും നടക്കുകയെന്ന് ബിസിസിഐ അറിയിച്ചു. തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളും മറ്റും പരിഗണിച്ചാണ് ഈ ഷെഡ്യൂൾ മാറ്റം വരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *