കാസർകോട്: റെയിൽവേ പാളത്തിനരികിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു.ആലംപാടി തൈവളപ്പിലെ താഹിർ നജാദ്–ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. വല്ല്യമ്മയോടൊപ്പം പാളത്തിനരികിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ട്രെയിൻ കടന്നുപോകുന്നതിനിടെ ഉണ്ടായ ആഘാതത്തിൽ കുട്ടി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു
അപകടത്തിൽ പരിക്കേറ്റ വല്ല്യമ്മ നഫീസ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

