ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില ഉയർത്തുമെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ “തെറ്റിദ്ധരിപ്പിക്കുന്നതും ദുഷ്പ്രേരിതവുമാണ്” എന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രതികരിച്ചു
സമീപകാലത്ത് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ധനവില ലിറ്ററിന് 25–28 രൂപ വരെ ഉയരുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലുമുണ്ടായത്. എന്നാൽ ഇത്തരം വർധനയ്ക്ക് യാതൊരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി
ഇത്തരത്തിലുള്ള വാർത്തകൾ ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കാനായുള്ള ശ്രമമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റങ്ങൾക്കിടയിലും രാജ്യത്ത് ഇന്ധനവില സ്ഥിരത നിലനിർത്താൻ സർക്കാർ ഇടപെടലുകൾ തുടരുന്നുണ്ടെന്നും വ്യക്തമാക്കി
അതിനിടെ, ആഗോള വിലമാറ്റങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിലായി പെട്രോൾ-ഡീസൽ വിലയിൽ വലിയ വർധന ഉണ്ടായിട്ടില്ലെന്നും, ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു

