തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ മേഖലയിലെ ഓവേലി ആറോട്ടുപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പ്രദേശവാസിയായ രവിയാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അന്നദാനത്തിനായുള്ള പാചകത്തിനായി വെള്ളം എടുക്കാന്‍ പോയതിനിടെ രവിയെ കാട്ടാന ആക്രമിക്കുകയായിരുന്നു
ആക്രമണം നേരിട്ടതോടെ സംഭവസ്ഥലത്തുവെച്ച് തന്നെ യുവാവ് മരണപ്പെട്ടു. പ്രദേശത്ത് ക്ഷേത്രോത്സവ ഒരുക്കങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആളായിരുന്നു ഇയാള്‍.സംഭവം പ്രദേശത്ത് ആശങ്കക്കും ഭീതിക്കും ഇടയാക്കിയിട്ടുണ്ട്.

