സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണ തകർപ്പൻ ജയം നേടി. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സയുടെ മുന്നേറ്റം.
മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഫെർമിൻ ലോപസ് നേടിയ ഗോളിലൂടെ ബാഴ്സ മുന്നിലെത്തി. തുടർന്ന് 74-ാം മിനിറ്റിൽ മാർകസ് റാഷ്ഫോർഡ് കൂടി ഗോൾ നേടി വിജയം ഉറപ്പിച്ചു.
ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 85 പോയിന്റ് നേടി ബാഴ്സലോണ ലീഗിലെ ഒന്നാം സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
മറ്റ് മത്സരങ്ങളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക് ക്ലബിനെ 3-2ന് തോൽപ്പിച്ചപ്പോൾ, വാലൻസിയ ജിറോണയെ 2-1ന് പരാജയപ്പെടുത്തി. കൂടാതെ ആലവസ് മല്ലോർക്കയെ 2-1ന് കീഴടക്കി.

