ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം; രാജ്യത്ത് പുതിയ ഗെയിമിംഗ് നിയമം നിലവിൽ വന്നു

ന്യൂഡൽഹി: രാജ്യത്ത് അതിവേഗം വളരുന്ന ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായുള്ള ‘ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ റൂൾസ് 2026’ ഇന്ന് മുതൽ നിലവിൽ വന്നു. പണം വെച്ചുള്ള എല്ലാത്തരം ഓൺലൈൻ ഗെയിമുകൾക്കും പുതിയ നിയമപ്രകാരം ഇന്ത്യയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

ഭാഗ്യത്തെയോ (Chance), കഴിവിനെയോ (Skill), അല്ലെങ്കിൽ ഇവ രണ്ടിനെയുമോ അടിസ്ഥാനമാക്കി പണം വെച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളെല്ലാം ഇനി മുതൽ നിയമവിരുദ്ധമായിരിക്കും. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾക്കും ഇവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിലെ ചൂഷണങ്ങൾ തടയുന്നതിനും യുവതലമുറയെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ പുതിയ ചട്ടക്കൂട് നടപ്പിലാക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *