സ്വാതി തിരുനാൾ സംഗീതോത്സവം; കോട്ടയ്ക്കകം ലെവി ഹാളിൽ ഭക്തിസാന്ദ്രമായ സംഗീതാർച്ചന

തിരുവനന്തപുരം: സ്വാതി തിരുനാൾ മഹാരാജാവിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ആകാശവാണിയുടെ കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സംഗീതാർച്ചന തിരുവനന്തപുരം കോട്ടയ്ക്കകം ലെവി ഹാളിൽ നടന്നു. പ്രമുഖ സംഗീത പ്രതിഭകൾ അണിനിരന്ന പരിപാടി ആകാശവാണി തത്സമയം പ്രക്ഷേപണം ചെയ്തു.

സ്വാതി തിരുനാൾ കൃതികളുടെ മാധുര്യം നുകരാൻ നിരവധി സംഗീതപ്രേമികളാണ് ലെവി ഹാളിൽ എത്തിയത്. മരുത്തോർവട്ടം ബാബു, അജിത് പ്രസാദ് ആർ, ശിവകാമി നടരാജൻ, വി സിത്താര കൃഷ്ണമൂർത്തി, പുഷ്പവതി പൊയ്പ്പാടത്ത് എന്നിവർ വിവിധ രാഗങ്ങളിലുള്ള സ്വാതി കൃതികൾ അവതരിപ്പിച്ചു. മഹാരാജാവിന്റെ വൈവിധ്യമാർന്ന സംഗീതശൈലികളെ കോർത്തിണക്കിയ അവതരണം ഏറെ ശ്രദ്ധേയമായി. വരും വർഷങ്ങളിലും ഇത്തരം സംയുക്ത സംഗീത പരിപാടികൾ തുടരുമെന്ന് ആകാശവാണി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *