തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജിയിൽ തൃണമൂൽ കോൺഗ്രസിന് സുപ്രീംകോടതിയുടെ തിരിച്ചടി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ ഒഴിവാക്കി.വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൂപ്പർവൈസർമാരായി കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ ട്രിനമൂൽ കോൺഗ്രസ് ഹർജി സമർപ്പിച്ചിരുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കുന്നത് നിഷ്പക്ഷതയെ ബാധിക്കുമെന്നാണ് പാർട്ടിയുടെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിനെതിരെയാണ് ഹർജി. എന്നാൽ വിഷയത്തിൽ “കൂടുതൽ ഉത്തരവുകൾ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പ് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു

കേന്ദ്രസർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ ചുമതലയിൽ നിയോഗിക്കുന്നതിൽ നിയമവിരുദ്ധതയില്ലെന്നും, അത് കമ്മീഷന്റെ അധികാരപരിധിക്കുള്ളിലാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ വോട്ടെണ്ണൽ നടപടികളിൽ കേന്ദ്ര ജീവനക്കാരുടെ പങ്കാളിത്തം തുടരാനാണ് സാധ്യത. ട്രിനമൂൽ കോൺഗ്രസിന് ഇത് നിയമപരമായ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *