മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ട് 11 പേർ മരിച്ചു. 31 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ സംസ്ഥാനമായ നയാരിത്തിൽ ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും തുടർന്നുവരികയാണ്.

