തൊടുപുഴ: ഇടുക്കി ജില്ലയിലെ നിർണ്ണായക മണ്ഡലമായ തൊടുപുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അപ്പു ജോൺ ജോസഫ് ഉജ്ജ്വല വിജയം നേടി. കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ അപ്പു ജോൺ ജോസഫ്, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് വിട്ടുനൽകാതെയാണ് മണ്ഡലം നിലനിർത്തിയത്.
പത്താം റൗണ്ട് പൂർത്തിയാകുമ്പോൾ 27,913 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അപ്പു ജോൺ ജോസഫ് മുന്നേറുന്നത്.അപ്പു ജോൺ ജോസഫ് ഇതുവരെ 51,691 വോട്ടുകൾ നേടി. രണ്ടാം സ്ഥാനത്തുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് ചാഴികാടന് (കേരള കോൺഗ്രസ്-എം) ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ലീഡ് നില മെച്ചപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സാധിക്കുന്നുണ്ട്.
പി.ജെ. ജോസഫിന്റെ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകൻ തന്നെ വിജയിച്ചു കയറിയത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞടിക്കുമ്പോൾ തൊടുപുഴയിലെ ഈ വിജയം മുന്നണിക്ക് കൂടുതൽ കരുത്തേകുന്നു

