കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ അമരക്കാരനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ നിന്നും ആറാം തവണയും ഉജ്ജ്വല വിജയം നേടി. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ മേധാവിത്വം പുലർത്തിയ അദ്ദേഹം, എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തന്റെ വിജയം ഉറപ്പിച്ചത്.
വോട്ടെണ്ണലിന്റെ 14-ാം റൗണ്ട് പൂർത്തിയാകുമ്പോൾ 14,823 വോട്ടുകളുടെ സുരക്ഷിതമായ ലീഡാണ് അദ്ദേഹം നിലനിർത്തുന്നത്.വി.ഡി. സതീശൻ 67,863 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. ടൈസൺ മാസ്റ്റർക്ക് 53,040 വോട്ടുകളാണ് ലഭിച്ചത്.2001 മുതൽ പറവൂരിനെ പ്രതിനിധീകരിക്കുന്ന സതീശൻ, ഈ വിജയത്തോടെ മണ്ഡലത്തിൽ തന്റെ ആധിപത്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ, പറവൂരിലെ ഈ വിജയം മുന്നണിക്ക് ഏറെ നിർണ്ണായകമാണ്. 140 മണ്ഡലങ്ങളിൽ 100-ലധികം സീറ്റുകളിൽ യു.ഡി.എഫ് മുന്നേറുന്ന സാഹചര്യത്തിൽ, വി.ഡി. സതീശൻ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിക്കഴിഞ്ഞു. വിജയം ജനങ്ങളുടേതാണെന്നും ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം ലഭിച്ച ഈ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

