ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ജനങ്ങളുടെ തീരുമാനം മാനിക്കുമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഫലത്തെ തുടർന്ന് ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. ജനങ്ങളുടെ വിധിയെ വിനയത്തോടെ അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്നും അത് മാനിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സ്റ്റാലിൻ പറഞ്ഞു.

ജനങ്ങൾ എടുത്ത തീരുമാനം പാർട്ടി പൂർണമായി അംഗീകരിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.ഇതോടൊപ്പം, ജനങ്ങൾക്ക് നന്ദി അറിയിച്ച സ്റ്റാലിൻ, തങ്ങളോട് വിശ്വാസം പുലർത്തിയവർക്കും പിന്തുണ നൽകിയവർക്കും കടപ്പാട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം എന്തായാലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി മുന്നോട്ടുള്ള നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സ്റ്റാലിൻ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *