മുഖ്യമന്ത്രി സ്ഥാനചർച്ച ഇന്ന് നിർണായകം; ഡൽഹിയിൽ കോൺഗ്രസ് ഉന്നതയോഗം വൈകിട്ട്

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, കോൺഗ്രസ് ഉന്നതനേതൃത്വത്തിന്റെ പ്രധാന യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരും.കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പങ്കെടുക്കും.

കേരളത്തിലെ നേതൃത്വകാര്യങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ യോഗം നിർണായകമാകുമെന്ന് സൂചന.സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുമ്പോൾ, മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള അന്തിമ തീരുമാനത്തിനായുള്ള ആലോചനകൾ ശക്തമായിട്ടുണ്ട്.

സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഹൈക്കമാൻഡ് തീരുമാനം കൈക്കൊള്ളുക.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം നേതാക്കളുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ തുടരുന്നു. പാർട്ടിയുടെ ഐക്യവും ഭരണ സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിലുള്ള തീരുമാനം എടുക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *