കൊല്ലം: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ യുമായി ഇരവിപുരത്ത് യുവാവിനെ പോലീസ് പിടികൂടി. തട്ടാമല, ഒലിക്കര വയലിൽ അനീസ മൻസിലിൽ ഹുസൈന്റെ മകൻ സെയ്ദാലി (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് പോലീസ് കണ്ടെടുത്തു. പ്രദേശത്തെ ലഹരി വിൽപന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ സെയ്ദാലിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

