ഒഹായോ ഗവർണർ സ്ഥാനാർഥിയായി വിവേക് രാമസ്വാമി

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ എതിരാളിയായ കേസി പുട്ട്ഷിനെ പരാജയപ്പെടുത്തിയാണ് വിവേക് രാമസ്വാമി സ്ഥാനാർഥിത്വം ഉറപ്പിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർഥിയായ രാമസ്വാമിക്ക് പാർട്ടിക്കുള്ളിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. ഒഹായോ സെനറ്റ് പ്രസിഡന്റ് റോബ് മക്കോളിയെയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ മാസത്തിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും മുൻ ആരോഗ്യ ഡയറക്ടറുമായ എമി ആക്ടണിനെ രാമസ്വാമി നേരിടും. മത്സരം കടുപ്പമേറിയതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ബയോടെക് സംരംഭകനായ വിവേക് രാമസ്വാമി 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിച്ചിരുന്നു. ‘ആന്റി-വോക്ക്’ നിലപാടുകളും സാമ്പത്തിക പരിഷ്കാര വാഗ്ദാനങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *