ബഹ്റൈനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ–അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.

ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡെറിക്. കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ രണ്ടാം നിലയിലെ തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കുടുംബത്തിന്റെ ഏകമകന്റെ അപ്രതീക്ഷിത വേർപാട് ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിൽ ദുഃഖമുണർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *