തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തുടരുന്ന തർക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ . മികച്ച ജനവിധി ലഭിച്ച ശേഷവും മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന അധികാരപ്പോര് ജനവിധിയോടുള്ള അപഹാസ്യമാണെന്ന് ഷൈലജ പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇത്രയും വലിയ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഭാവിയിൽ സർക്കാർ നിർണായക വിഷയങ്ങളിൽ എങ്ങനെ ഏകോപിതമായ തീരുമാനങ്ങൾ എടുക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. പ്രശ്നം വേഗത്തിൽ പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്കും അരാജകാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ഷൈലജ ആരോപിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ തിരിച്ചടി ഗൗരവമായി പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

