ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരടക്കം എൻഡിഎ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയതോടെയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് വിരാമമായത്. ഭവാനിപുർ, നന്ദിഗ്രാം മണ്ഡലങ്ങളിൽ നിന്നാണ് സുവേന്ദു വിജയിച്ചത്.

തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധേയനായ സുവേന്ദു അധികാരി പിന്നീട് ബിജെപിയിൽ ചേർന്ന് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ നേതാവായി ഉയർന്നു. ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *