ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന മരപ്പടകിൽ തീപിടിത്തമുണ്ടായി ഒരാൾ മരിച്ചു. 18 ഇന്ത്യൻ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബോട്ടിലാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.അപകടത്തിൽ പരിക്കേറ്റ നാല് പേർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സംഭവം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.മരിച്ചയാളുടെ തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അപകടത്തെ തുടർന്ന് മേഖലയിലെ സമുദ്രസുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്.അടുത്തിടെയായി ഹോർമുസ് കടലിടുക്കിലും സമീപ സമുദ്രമേഖലയിലും സുരക്ഷാ ഭീഷണികളും കപ്പൽഗതാഗത പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

