ആസാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

ആസാമിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിക്കു സമീപത്ത് നിന്ന് വെടിയുണ്ടകളുമായി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.

പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും തോക്കോ മറ്റ് ആയുധങ്ങളോ കൈവശമില്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംഭവം ഉണ്ടായത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *