സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പ്; മെഡൽ കൊയ്ത്തുമായി മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെൻട്രൽ സ്കൂൾ; നാഷണൽ മീറ്റിന് യോഗ്യത

മുണ്ടക്കയം: കോഴിക്കോട് നടന്ന പതിനൊന്നാമത് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെൻട്രൽ സ്കൂൾ. ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം ആകെ എട്ട് മെഡലുകൾ നേടിയാണ് സ്കൂളിലെ കായികതാരങ്ങൾ ദേശീയ മത്സരത്തിലേക്ക് (നാഷണൽ മീറ്റ്) യോഗ്യത നേടിയത്.

കേരള കിക്ക് ബോക്സിങ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 9, 10 തീയതികളിലായി കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറിയത്. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ അണിനിരന്ന മത്സരങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് സെന്റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച പോരാട്ടം കാഴ്ചവെച്ചത്.

സംസ്ഥാന തലത്തിൽ മികവ് പുലർത്തി സ്കൂളിനും ജില്ലയ്ക്കും അഭിമാനമായി മാറിയ കായിക താരങ്ങളെയും അവർക്ക് പിന്തുണ നൽകിയ പരിശീലകരെയും സ്കൂൾ മാനേജ്‌മെന്റ്, പി.ടി.എ, നാട്ടുകാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു. വരാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *