2026 ലോകകപ്പ് അവസാന ടൂർണമെന്റായേക്കും; സൂചന നൽകി ലയണൽ മെസ്സി

മയാമി: ഫുട്ബോൾ ലോകം കാത്തിരുന്ന ആ പ്രഖ്യാപനം ലയണൽ മെസ്സിയിൽ നിന്നും എത്തിയിരിക്കുന്നു. 2026-ൽ അമേരിക്കയിലും കാനഡയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ വലിയ ടൂർണമെന്റായേക്കുമെന്ന് അർജന്റീന ക്യാപ്റ്റൻ സൂചന നൽകി. ഇന്റർ മയാമിയുടെ അവസാന മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിലാണ് താരം തന്റെ വിരമിക്കൽ സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്.

“ഇത് മിക്കവാറും എന്റെ അവസാന ലോകകപ്പായിരിക്കും. അതുകൊണ്ടാണ് ഓരോ നിമിഷവും കൂടുതൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. സമയം പരിമിതമാണെന്ന് അറിയുമ്പോൾ, ഫുട്ബോളിനെ വ്യത്യസ്തമായൊരു അനുഭവമായി കണ്ട് തുടങ്ങും,” മെസ്സി പറഞ്ഞു. കരിയറിന്റെ അവസാന അധ്യായത്തിലാണെന്ന തിരിച്ചറിവോടെ, സമ്മർദ്ദങ്ങളില്ലാതെ കളി ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ലോകകപ്പിനുള്ള അർജന്റീനയുടെ 55 അംഗ പ്രാഥമിക പട്ടികയിൽ മെസ്സി ഇടംപിടിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടാം വയസ്സിലും മികച്ച ഫോം തുടരുന്ന താരം, തന്റെ ആറാമത്തെ ലോകകപ്പിനാണ് തയ്യാറെടുക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താൻ മെസ്സിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് പരിശീലകൻ ലയണൽ സ്കലോണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അവസാന ലോകകപ്പ് പോരാട്ടങ്ങൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *