കൊച്ചി/അഗത്തി: ലക്ഷദ്വീപിന്റെ വ്യോമഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് കൊച്ചി-ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം രണ്ട് മണിക്കൂറിനുള്ളിൽ അഗത്തിയിൽ ലാൻഡ് ചെയ്തു. സമുദ്രമാർഗ്ഗമുള്ള യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ യാത്രാസമയത്തിൽ വൻ കുറവാണ് ഇതിലൂടെ സംഭവിക്കുന്നത്.
നിലവിൽ കൊച്ചിയിൽ നിന്നും അഗത്തിയിൽ എത്തിച്ചേരാൻ രണ്ട് മണിക്കൂറോളമാണ് വേണ്ടി വന്നത്. പരീക്ഷണപ്പറക്കൽ വിജയകരമായതോടെ കൊച്ചിയിൽ നിന്നും ലക്ഷദ്വീപ് സമൂഹത്തിലെ വിവിധ ദ്വീപുകളിലേക്ക് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും വേഗത്തിൽ എത്തിച്ചേരാനുള്ള വഴിയൊരുങ്ങുകയാണ്. ടൂറിസം മേഖലയ്ക്കും ഈ നീക്കം വലിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരീക്ഷണപ്പറക്കലിന്റെ വിജയത്തെത്തുടർന്ന് വിപുലമായ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. ദ്വീപുകൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സർവീസുകൾക്കും സീപ്ലെയ്ൻ പദ്ധതി വലിയ സഹായകരമാകും. ലക്ഷദ്വീപിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ സർവീസ് തുടക്കമിടുന്നത്.

