ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ പമ്പ്ഡ് ഹൈഡ്രോ-സോളാർ പദ്ധതിക്ക് അനുമതി

സിഡ്നി: ന്യൂ സൗത്ത് വെയിൽസ് (NSW) സംസ്ഥാനത്തിലെ ഗ്ലോസ്റ്ററിൽ, മുൻപ് കൽക്കരി ഖനനം നടത്തിയിരുന്ന സ്ഥലത്ത് 1.8 ബില്യൺ ഡോളർ ചെലവിൽ പമ്പ്ഡ് ഹൈഡ്രോയും സോളാർ പദ്ധതിയും ആരംഭിക്കാൻ സർക്കാർ അംഗീകാരം നൽകി. പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ 300 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് ഹൈഡ്രോ പ്ലാന്റും 320 മെഗാവാട്ട് ശേഷിയുള്ള സോളാർ ഫാമും ഉൾപ്പെടുന്നു.

പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ 1.2 ലക്ഷം വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, ഇതിന്റെ നിർമ്മാണഘട്ടത്തിൽ 350 ഓളം താൽക്കാലിക തൊഴിലവസരങ്ങളും, പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ 10 സ്ഥിരം തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് സർക്കാർ തലത്തിൽ ഔദ്യോഗിക അനുമതി ലഭിച്ചെങ്കിലും, ഇതിന്റെ വാണിജ്യപരമായ സാധ്യതകൾ പൂർണ്ണമായി വിലയിരുത്തിയ ശേഷമേ അന്തിമമായ നടപ്പാക്കൽ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *