വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള മൂന്നാം ഘട്ടം സമാധാന ചർച്ചകൾ വാഷിംഗ്ടണിൽ ആരംഭിച്ചു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിലാണ് നിർണ്ണായകമായ ഈ ചർച്ചകൾ നടക്കുന്നത്.
ഇസ്രായേൽ പ്രതിനിധി സംഘത്തെ അംബാസഡർ യെഹിയൽ ലൈറ്റർ നയിക്കുമ്പോൾ, അംബാസഡർ നാദ ഹമദ മുവാദ്, മുൻ അംബാസഡർ സൈമൺ കരം എന്നിവരടങ്ങുന്ന സംഘമാണ് ലെബനനെ പ്രതിനിധീകരിക്കുന്നത്. ചർച്ചകൾ ഇന്നും തുടരുകയാണ്. ഹിസ്ബുള്ളയുടെ ആയുധ ശേഖരണവും അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങളുമാണ് ചർച്ചയിലെ പ്രധാന അജണ്ടകൾ.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും വലിയൊരു നയതന്ത്ര മുന്നേറ്റം ഇതുവരെ സാധ്യമായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ നീണ്ട തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഈ ചർച്ചകൾക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. ചർച്ചയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ്

