പട്ന: ബിഹാറിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലും ആലിപ്പഴവർഷത്തിലും ചുഴലിക്കാറ്റിലും പെട്ട് എട്ടുപേർ മരണപ്പെട്ടു. ഖഗാരിയ, മുസാഫർപൂർ ജില്ലകളിൽ രണ്ടുപേർ വീതവും മുംഗേർ, ഭാഗൽപൂർ, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ ജില്ലകളിൽ ഒരാൾ വീതവുമാണ് മരണപ്പെട്ടത്.
ദുരന്തത്തിൽ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം (എക്സ്-ഗ്രേഷ്യ) പ്രഖ്യാപിച്ച മുഖ്യമന്ത്രി, ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ എത്തിക്കാൻ ദുരന്തനിവാരണ വകുപ്പിന് നിർദ്ദേശം നൽകി. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

