മ്യാൻമർ പ്രസിഡന്റിനെ സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു; ഇന്ത്യ സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുള്ള പ്രവേശന കവാടമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മ്യാൻമർ പ്രസിഡന്റ് യു മിൻ ആങ് ഹ്ലെയ്ങ്ങിനെ രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പങ്കിടുന്ന ബുദ്ധമത പൈതൃകവും നൂറ്റാണ്ടുകളായുള്ള ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും ഇന്ത്യ-മ്യാൻമർ സൗഹൃദത്തിന് സവിശേഷമായ ഊഷ്മളത പകരുന്നതായി കൂടിക്കാഴ്ചയിൽ രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയങ്ങളിൽ മ്യാൻമറിനുള്ള പ്രാധാന്യം വ്യക്തമാക്കിയ രാഷ്ട്രപതി, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കവാടമാണ് മ്യാൻമറെന്ന് ഓർമ്മിപ്പിച്ചു. രാജ്യത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള മ്യാൻമറിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണമായ പിന്തുണയും ദ്രൗപദി മുർമു വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മ്യാൻമർ പ്രസിഡന്റ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ബിസിനസ് ഫോറങ്ങളിലും അദ്ദേഹം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *