ലഹരിക്കടത്തിലൂടെ സമ്പാദിച്ച 2.5 മില്യൺ ഡോളറിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു; വീടുകളും ആഡംബര വൈൻ ശേഖരവും അപൂർവ്വ ബോട്ടും കണ്ടുകെട്ടി അധികൃതർ

ക്വീൻസ്‌ലൻഡ്: ലഹരിക്കടത്തിലൂടെ സമ്പാദിച്ച കുറ്റവാളിയുടെ 2.5 മില്യൺ ഡോളറിലധികം വരുന്ന അനധികൃത സ്വത്തുക്കൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന്റെ (എ.എഫ്.പി) നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം കണ്ടുകെട്ടി. കോടതി ഉത്തരവിലൂടെയാണ് വൻ ആസ്തികൾ പിടിച്ചെടുത്തത്.

ഓരോന്നിനും ഏകദേശം 8,80,000 ഡോളർ വീതം വിലമതിക്കുന്ന രണ്ട് വീടുകൾ, മറ്റൊരു പ്രോപ്പർട്ടിയിൽ നിന്നുള്ള 6,17,000 ഡോളർ, 92,900 ഡോളറോളം മൂല്യം വരുന്ന 124 കുപ്പി ആഡംബര വൈൻ ശേഖരം, രണ്ട് അത്യാധുനിക ബോട്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്. ലോകത്ത് ആകെ 40 എണ്ണം മാത്രം നിർമ്മിച്ചിട്ടുള്ള അപൂർവ്വമായ ‘റിവ ഫെറാറി’ (Riva Ferrari) ബോട്ടും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് 2020-ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്വീൻസ്‌ലൻഡ് സ്വദേശിയായ ഇയാൾക്ക് 17 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്തുക്കളിലേക്ക് അന്വേഷണ സംഘം എത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും ലഹരിക്കടത്തിലൂടെയും സമ്പാദിക്കുന്ന ഓരോ പൈസയും വീടുകളും ആഡംബര വസ്തുക്കളും പൂർണ്ണമായി പിടിച്ചെടുക്കണമെന്ന കർശന നിലപാടിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *