മൂന്നാർ: ഇടുക്കി കൊളുക്കുമലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സിംഹപാറയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവ് മരിച്ചു. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് ആണ് മരിച്ചത്. കൊക്കയിലേക്ക് ചാടിയ യുവാവിനായി നടത്തിയ തിരച്ചിലിൽ ഏകദേശം 400 അടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാരും ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ കൃത്യമായ തിരച്ചിലിനൊടുവിലാണ് അതിസാഹസികമായി മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

