സിഡ്നി: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദൃശ്യവിരുന്നൊരുക്കി നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ (NANMA) സംഘടിപ്പിക്കുന്ന ‘നന്മ മഹോത്സവം 2026’ ഓഗസ്റ്റ് ഒന്നിന് നടക്കും. സിഡ്നിയിലെ ഹിൽസോങ് നോർവെസ്റ്റ് ഹബ്ബിൽ വെച്ചാണ് കേരളീയ തനിമയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ വലിയ ജനകീയ കൂട്ടായ്മ അരങ്ങേറുന്നത്.
മലയാളികളുടെ പ്രിയ ഗായിക മൃദുല വാര്യർ, പ്രശസ്ത ചലച്ചിത്ര താരം ശ്രുതി ലക്ഷ്മി, റഫീഖ് റഹ്മാൻ, പ്രദീപ് ബാബു, സോനു, വേദ മിത്ര, ബിലാൽ, പ്രവീൺ രത്നാകരൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരാണ് നന്മ മഹോത്സവത്തിൽ സിഡ്നിയിലെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അണിനിരക്കുന്നത്. സംഗീതവും നർമ്മവും നിറഞ്ഞ ഒരു അവിസ്മരണീയമായ സായാഹ്നമാണ് സംഘാടകർ അണിയറയിൽ ഒരുക്കുന്നത്.
ആഘോഷങ്ങളിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്കായി ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി മോൻസി (0425 410 915), സുനിൽ (0451 305 214), സഞ്ജു (0430 091 399) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സിഡ്നിയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികളെയും കുടുംബസമേതം ഈ സാംസ്കാരിക ഉത്സവത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
https://www.justeasybook.com/events/nanma-mahotsavam-26

