ന്യൂഡൽഹിയിൽ നിതി ആയോഗ് ഭരണസമിതി യോഗം പുരോഗമിക്കുന്നു; അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പതിനൊന്നാമത് നിതി ആയോഗ് ഭരണസമിതി യോഗം ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പുരോഗമിക്കുന്നു. ‘വികസിത് ഭാരത് @ 2047-നായുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന മനുഷ്യവിഭവശേഷി വികസനം’ എന്നതാണ് ഈ വർഷത്തെ യോഗത്തിന്റെ മുഖ്യ പ്രമേയം.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിർണ്ണായക ചർച്ചകളാണ് നടക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, യുവാക്കളുടെ തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കൽ, സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് യോഗം ചർച്ച ചെയ്യുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള വികസന പദ്ധതികൾക്ക് യോഗം അന്തിമ രൂപം നൽകും.

Leave a Reply

Your email address will not be published. Required fields are marked *