ഡെറാഡൂൺ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. ജോളീഗ്രാന്റ് വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ്, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവർ ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നാളെ ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (IMA) നടക്കുന്ന വസന്തകാല പാസിംഗ് ഔട്ട് പരേഡിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. പരേഡിൽ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡെറാഡൂണിലും മിലിട്ടറി അക്കാദമി പരിസരത്തും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

