അമേരിക്കയുമായുള്ള ധാരണയിലെത്തുന്നത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി വ്യക്തമാക്കി. ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ
അന്തിമരൂപീകരണം പൂർത്തിയാകാൻ ഇനി വളരെ കുറച്ച് നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അറാഘ്ചി അഭ്യർഥിച്ചു. അന്തിമരൂപം ലഭിച്ച ശേഷം എല്ലാ വിശദാംശങ്ങളും ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ധാരണയിൽ പുരോഗതിയുണ്ടെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഒപ്പുവെക്കുന്ന തീയതിയെക്കുറിച്ച് ഇപ്പോൾ ഉറപ്പായി പറയാനാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. കരാർ അടുത്ത ദിവസങ്ങളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെങ്കിലും സമയത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.

