തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ റ്റി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും തൊഴിലുപകരണ വിതരണ ഉദ്ഘാടനവും നടന്നു. തിരുവനന്തപുരം വെള്ളയമ്പലം എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റ്റി.എം.സി എം.ഡി ജമീൽ യൂസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വെള്ളയമ്പലം, എറണാകുളം, അടൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. വനിതകൾക്കും യുവാക്കൾക്കും തൊഴിലധിഷ്ഠിത സാങ്കേതിക മൊബൈൽ ടെക്നോളജി പരിശീലനത്തിന് ആവശ്യമായ ടൂൾ കിറ്റുകളുടെ വിതരണം ഐസർ (IISER) യു.ഡി.എ നോഡൽ ഓഫീസർ പ്രൊഫ. രാജൻ എം.പി നിർവ്വഹിച്ചു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ സഹകരണത്തോടെ ടി.എം.സി. സംഘടിപ്പിക്കുന്ന ഫുട്ബോൾ മാച്ചിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. പൂജപ്പുര ഡി7 ഫുട്ബോൾ അക്കാദമി ഡയറക്ടർ അനിൽകുമാറിന് ലോഗോ നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സൗജന്യ പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, അഡ്മിൻ ഹെഡ് സൗമ്യ വിനുരാജ്, ഫാക്കൽറ്റിമാരായ അസ്‌ലം, മെഹറൂഫ്, ആൽവിൻ, മിഥുൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


