പ്രശസ്ത നാടക പ്രവർത്തകൻ ആലന്തറ ജി. കൃഷ്ണപിള്ള അന്തരിച്ചു; ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടക പ്രവർത്തകൻ ആലന്തറ ജി. കൃഷ്ണപിള്ള അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം അയിരൂപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

നാടകരംഗത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ബന്ധുക്കളും നാട്ടുകാരും നാടകപ്രവർത്തകരുമടക്കം വൻ ജനവലി ദ്രശ്യമായിരുന്നു അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *